Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Assembly

ദൈവകരുണയുടെ പ്രേഷിത മഹാസംഗമം ചേര്‍ത്തലയില്‍

ചേ​ര്‍​ത്ത​ല: കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന "ദൈ​വ​ക​രു​ണ​യു​ടെ പ്രേ​ഷി​ത മ​ഹാ​സം​ഗ​മം' പു​തു​ഞാ​യ​ര്‍ ദി​ന​മാ​യ 12ന് ​മാ​യി​ത്ത​റ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തും.

പു​തു​ഞാ​യ​ര്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളാ​യാ​ണ് സംഗമം ആ​ഘോ​ഷി​ക്കു​ക. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 11നു ​രാ​ത്രി 12നു ​തു​ട​ങ്ങു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ 12നു ​രാ​ത്രി 11.30നു ​സ​മാ​പ​ന​ശൂ​ശ്രൂ​ഷ​യോ​ടെ സ​മാ​പി​ക്കും.

‌ഗോ​ഡ്സ് ഓ​ണ്‍ മി​ഷ​ന്‍ അ​ണ്‍​ലി​മി​റ്റ​ഡ്, ഗ്ലോ​ബ​ല്‍ ഡി​വൈ​ന്‍ മേ​ഴ്സി ഫൗ​ണ്ടേ​ഷ​ന്‍, ദി​വീ​ന മി​സ​രി​കോ​ര്‍​ദി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മി​നി​സ്ട്രീ​സ് എ​ന്നീ മി​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന തി​രു​നാ​ളി​ല്‍ കേ​ര​ള​സ​ഭ​യി​ലെ പി​താ​ക്ക​ന്മാ​ര്‍, വൈ​ദി​ക​ശ്ര​ഷ്ഠ​ര്‍, സ​ന്യ​സ്ത​ര്‍, 32 രൂ​പ​ത​ക​ളി​ലെ അ​ല്​മാ​യ പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി 10,000ല്‍​പ്പ​രം വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

മ​ഹാ​സം​ഗ​മ​ത്തി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള പ​താ​ക സീ​റോമ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ല്‍ ആ​ശീ​ര്‍​വ​ദി​ക്കും. 11ന് ​അ​ര്‍​ധ​രാ​ത്രി 12ന് ​ദൈ​വ​ക​രു​ണ​യു​ടെ മ​ഹ​നീ​യ ദ​ര്‍​ശ​നം, 12.15ന് ​ദി​വ്യ​ബ​ലി. മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

12ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ത്തു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ല്‍, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ്, ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍, ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ല​പ്പു​ഴ മെ​ത്രാ​ന്‍ ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി 11.30ന് ​സ​മാ​പ​ന​ശു​ശ്രൂ​ഷ.

Latest News

Corehub Up